ചെന്നൈ: തമിഴ്‌നാട്ടിൽ 1,624 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,71,619 ആയി. 24 മണിക്കൂറിൽ 17 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് 12,245 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് ഇതുവരെ 11,622 പേർ മരിച്ചെന്നും 7,47,752 പേർ കൊവിഡിൽ നിന്നും മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,39,866 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 85,62,641 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,486 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 511 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,33,738 ആയി.