ETV Bharat / bharat

തൂത്തുക്കുടി കസ്റ്റഡി മരണം; തമിഴ്‌നാട് സർക്കാർ കേസ് സിബിഐക്ക് കൈമാറി - സിബിഐ

ലോക്ക് ഡൗൺ സമയത്ത് സാത്തന്‍കുളം പ്രദേശത്തെ മൊബൈൽ ഫോൺ ഷോപ്പ് തുറന്ന് പ്രവർത്തിച്ചതിന് ജൂൺ 19നാണ് പി. ജയരാജ് (59) മകൻ ജെ ബെനിക്സ് (31) എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.

Tamil Nadu govt Tamil Nadu news Tuticorin news Tuticorin custodial death CBI Central Bureau of Investigation ചെന്നൈ തൂത്തുക്കുടി കസ്റ്റഡി മരണം തമിഴ്‌നാട് സർക്കാർ സിബിഐ ചെന്നൈ
തൂത്തുക്കുടി കസ്റ്റഡി മരണം; തമിഴ്‌നാട് സർക്കാർ കേസ് സിബിഐക്ക് കൈമാറി
author img

By

Published : Jun 30, 2020, 8:46 AM IST

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. ലോക്ക് ഡൗൺ സമയത്ത് സാത്തന്‍കുളം പ്രദേശത്തെ മൊബൈൽ ഫോൺ ഷോപ്പ് തുറന്ന് പ്രവർത്തിച്ചതിന് ജൂൺ 19നാണ് പി. ജയരാജ് (59) മകൻ ജെ ബെനിക്സ് (31) എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. ജൂൺ 22ന് രാത്രി ഇരുവരെയും കോവിൽപട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂണ്‍ 23ന് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ വെച്ച് ഇരുവരും മരിച്ചു. സംഭവത്തിൽ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.