ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ തബ്‌ലീഗ് ജമാഅത്ത് ജില്ലാ മേധാവി ഹൃദയാഘാതം മൂലം മരിച്ചു. ഫിറോസ്‌പൂര്‍ സ്വദേശിയായ നസിം അഹമ്മദ് എന്ന 65കാരനാണ് ചികില്‍സയിലിരിക്കെ മരിച്ചത്. ഏപ്രില്‍ ആദ്യവാരത്തില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ജാര്‍ഖണ്ഡില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും 2 പേരടക്കം 16 വിദേശികളെ പാര്‍പ്പിച്ചുവെന്നാരോപിച്ച് ഇയാളെ താല്‍കാലികമായി തടവിലാക്കിയിരുന്നു. 14 ബംഗ്ലാദേശികളടക്കമുള്ള സംഘത്തിനാണ് ഇയാള്‍ താമസസൗകര്യമൊരുക്കിയത്. ജില്ലാ ഭരണകൂടത്തിന് ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നില്ലെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ പറഞ്ഞു. നേരത്ത ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു നസിം അഹമ്മദ്.
ഉത്തര്‍പ്രദേശില്‍ തബ്‌ലീഗ് ജമാഅത്ത് ജില്ലാ മേധാവി ഹൃദയാഘാതം മൂലം മരിച്ചു
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ വിദേശികളടക്കമുള്ള 16 പേര്‍ക്ക് താമസസൗകര്യം നല്‍കിയ കുറ്റത്തിന് താല്‍കാലിക തടവിലായിരുന്നു ഇയാള്‍.