ETV Bharat / bharat

തബ് ലീഗി പരിപാടിയിൽ പങ്കെടുത്തവർ യാത്രാ വിവരങ്ങൾ മറച്ചുവെച്ചാൽ കൊലപാതക കുറ്റം

author img

By

Published : Apr 11, 2020, 9:39 AM IST

ഛത്തീസ്ഗഡ് സർക്കാരാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്

തബ് ലീഗി പരിപാടി  ഛത്തീസ്ഗഡ് ഗവൺമെന്റ്  രാജ്‌നന്ദ്‌ഗാവ്  ജില്ലാ കലക്ടർ ജെ പി മൗര്യ  Tablighi Jamaat  Chhattisgarh  murder charges
തബ് ലീഗി പരിപാടിയിൽ പങ്കെടുത്തവർ യാത്രാ വിവരങ്ങൾ മറച്ചുവെച്ചാൽ കൊലപാതക കുറ്റം

ഛത്തീസ്ഗഡ്: രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ തബ് ലീഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്തവർ മാർച്ച് ഒന്നിന് ശേഷം യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ഈ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അഭ്യർഥിച്ച് ജില്ലാ കലക്ടർ ജെ പി മൗര്യ. ആരെങ്കിലും വിവരം ഒളിപ്പിച്ചതായി കണ്ടെത്തിയാൽ ഐപിസി സെക്ഷൻ 302,307 പ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്ന് കലക്ടർ അറിയിച്ചു. മറ്റ് ജില്ലകളിൽ നിന്നോ ഛത്തീസ്ഗഡിന് പുറത്ത് നിന്നോ ആരെങ്കിലും രാജ്‌നന്ദ്‌ഗാവ് ജില്ല സന്ദർശിച്ചിട്ടുണ്ടെങ്കിൽ വിവരങ്ങൾ കൈമാറമെന്നും കലക്ടർ പറഞ്ഞു.

മതപരമായ ചടങ്ങുകൾ നടത്തുന്നതിനും ജനങ്ങൾ കൂട്ടം കൂടുന്നതിനുമുള്ള വിലക്ക് തുടരുമെന്ന് അറിയിച്ച കലക്ടർ പുരോഹിതന്മാർക്ക് മാത്രമേ ദൈനംദിന ആചാരങ്ങൾ നടത്താൻ അനുവാദമുള്ളൂ എന്നും വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 നിയന്ത്രണവിധേയമാണെന്നും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും നടത്തുന്നുണ്ടെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം നിലവിൽ 18 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.