ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്‌ത സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന ശബ്ദ സന്ദേശം ആശങ്ക സൃഷ്‌ടിക്കുന്നതായി ഡല്‍ഹി പൊലീസ്. സമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയില്ലെന്നും അത് മതത്തിലെവിടെയും പറയുന്നില്ലെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്. ശബ്ദസന്ദേശം തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സഅദ് കാന്ധല്‍വിയുടേതാണെന്നാണ് ആരോപണം. ഇയാളും കൂട്ടാളികളും ഇപ്പോള്‍ ഒളിവിലാണ്. ജാഗ്രത നിര്‍ദേശം ലംഘിച്ച് തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് ആളുകളെ കൂട്ടംകൂടാന്‍ അനുവദിച്ചതിന് ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. മൗലാന സഅദ് കാന്ധല്‍വിക്ക് പുറമേ ഡോ. സീഷാൻ, മുഫ്തി ഷഹസാദ്, എം. സെയ്ഫി, യൂനുസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2000 ഓളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.
മൗലാന സഅദ് കാന്ധല്‍വിയുടേതെന്ന് സംശയിക്കുന്ന ശബ്‌ദസന്ദേശം പുറത്ത് - ശബ്‌ദസന്ദേശം
സമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയില്ലെന്നും അത് മതത്തിലെവിടെയും പറയുന്നില്ലെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്.
![മൗലാന സഅദ് കാന്ധല്‍വിയുടേതെന്ന് സംശയിക്കുന്ന ശബ്‌ദസന്ദേശം പുറത്ത് Tablighi Jamaat Maulana Saad COVID-19 coronavirus Markaz Tablighi Jamaat മൗലാന സഅദ് കാന്ധല്‍വി ശബ്‌ദസന്ദേശം തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6623908-1051-6623908-1585749352673.jpg?imwidth=3840)