ETV Bharat / bharat

തബ്‌ലീഗ് ജമാഅത്ത്; 200 ഇന്തോനേഷ്യക്കാർക്ക് ജാമ്യം അനുവദിച്ചു

10,000 രൂപ പിഴ നൽകിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച്‌ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്തിനും സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചതിനും വിസ പ്രോട്ടോകോൾ പാലിക്കാത്തതിനുമാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

..Tablighi Jamaat Delhi Indonesians COVID-19 lockdown norms
.Tablighi Jamaat Delhi Indonesians COVID-19 lockdown norms.
author img

By

Published : Jul 15, 2020, 8:40 PM IST

ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 200 ഇന്തോനേഷ്യക്കാർക്ക് ഡൽഹി ഹൈ കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപ പിഴ നൽകിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച്‌ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്തിനും സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചതിനും വിസ പ്രോട്ടോകോൾ പാലിക്കാത്തതിനുമാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കായി അഭിഭാഷകരായ അഷിമ മണ്ട്ല, മന്ദാകിനി സിംഗ്, ഫഹിം ഖാൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.

കേന്ദ്രസർക്കാരിന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ 30% കൊവിഡ് കേസുകൾക്കും കാരണമായത് ഡൽഹിയിൽ നടന്ന ജമാഅത്ത് സമ്മേളനമാണ്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളിൽ നിന്നും ഒട്ടേറെ പേർക്കാണ് വൈറസ് ബാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.