ETV Bharat / bharat

എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്: സുപ്രീം കോടതി വിധി പറയാന്‍ മാറ്റി - ജസ്റ്റിസ് രമണ

എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാറാണ് അയോഗ്യരാക്കിയത്. ഇതിനെതിരെ എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കര്‍ണ്ണാടക എം.എല്‍.എമാരുടെ അയോഗ്യതാ കേസ്: സുപ്രീം കോടതി വിധി പറയാന്‍ മാറ്റി
author img

By

Published : Oct 25, 2019, 7:26 PM IST

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ കൂറുമാറിയ 17 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസ് എന്‍വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മൗരി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാറാണ് അയോഗ്യരാക്കിയത്. ഇതിനെതിരെ എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പല ഘട്ടങ്ങളിലായി പലരും ഉള്‍പ്പെട്ട കേസാണിതെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. അതിനാല്‍ തന്നെ ഏറെ ആശയ കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും കാര്യങ്ങള്‍ പ്രത്യേകമായി പഠിച്ച ശേഷമാകും വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കാൊത്തതിന്‍റെ പേരില്‍ എങ്ങനെ എം.എല്‍.എയെ അയോഗ്യനാക്കാന്‍ കഴിയുമെന്ന് മുതിര്‍ന്ന അഭിഭാഷകനായ സുന്ദരം ചോദിച്ചു. അങ്ങനെ ചെയ്താല്‍ പാര്‍ട്ടിയാണ് നടപടിയെടുക്കേണ്ടത്. അല്ലാതെ സ്പീക്കര്‍ അല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എംഎല്‍എ വിപ്പ് ലംഘിച്ചതായി പാര്‍ട്ടി ആരോപിച്ചിട്ടില്ല. 10ാം തിയതിയാണ് രാജിവച്ചത്. അതിനാലാണ് 12ന് നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. അങ്ങനെയാകുമ്പോൾ രാജി വെച്ചതില്‍ നടപടി എടുക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ സ്പീക്കര്‍ രാജി സ്വീകിച്ചിരുന്നില്ലെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. രാജി എം.എല്‍.എയുടെ അവകാശമാണ്. അത് സ്വീകരിക്കരിക്കാതിരുന്നത് സ്പീക്കറാണ്. അതിനാല്‍ എം.എല്‍.എക്കെതിരെ നടപടി എടുക്കാനാകില്ലെന്നും സുന്ദരം കോടതിയില്‍ വാദിച്ചു. പാര്‍ട്ടി പുറത്താക്കുന്നതിന് മുന്‍പ് സ്പീക്കര്‍ എ.എല്‍.എയെ അയാഗ്യനാക്കിയെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ മൊത്തമായി പഠിക്കണമെന്നാണ് ജസ്റ്റിസ് ഖന്ന പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.