ഹൈദരാബാദ്: തെരുവ് നായയുടെ വായിൽ നവജാതശിശുവിന്റെ മൃതദേഹം. റോഡിലൂടെ പെൺകുഞ്ഞിന്‍റെ മൃതദേഹം നായ വലിച്ചിഴക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഹൈദരാബാദിൽ ബാലാജി നഗറിലാണ് സംഭവം.
ബിഎൻ റെഡി നഗറിലെ കരാറുകാരനായി ജോലി ചെയ്യുന്ന ആലുഗുബെലി ഭാരത് സിംഹ റെഡി (26)യാണ് പൊലീസിൽ വിവരം അറിയിച്ചത്. തന്‍റെ സുഹൃത്ത് നിതിൻ കുമാറിനൊപ്പം അൽമാസ്‌ഗുഡയിലേക്ക് പോകുന്ന വഴിയിലാണ് ഇത്തരമൊരു ദാരുണ സംഭവം ശ്രദ്ധയിൽപെട്ടതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. സംഭവം കണ്ട യുവാവ് അലറിവിളിക്കുകയും നായ മൃതദേഹം ഉപേക്ഷിച്ച് ഓടുകയുമായിരുന്നു. എൽബി നഗർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.