ETV Bharat / bharat

സാമ്പത്തിക രംഗത്തിന്‍റെ ഉന്നമനത്തിന് സംസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്ന് നിതിൻ ഗഡ്‌കരി

ഇന്ത്യയിലെ ഓരോ സെക്‌ടറുകളും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണെന്നും സാമ്പത്തിക യുദ്ധവും കൊവിഡ് യുദ്ധവും നമ്മൾ വിജയിക്കുമെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു

States should come forward with Rs 20 lakh cr to battle COVID-19 disruptions: Nitin Gadkari  business news  liquidity  നിതിൻ ഗഡ്‌കരി  സാമ്പത്തിക രംഗം  ന്യൂഡൽഹി  20 ലക്ഷം കോടി
സാമ്പത്തിക രംഗത്തിന്‍റെ ഉന്നമനത്തിന് സംസ്ഥാനങ്ങൾ 20 ലക്ഷം കോടി നൽകണമെന്ന് നിതിൻ ഗഡ്‌കരി
author img

By

Published : May 27, 2020, 6:28 PM IST

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാനങ്ങൾ 20 ലക്ഷം കോടിയുടെ പാക്കേജുമായി മുന്നോട്ടു വരണമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി പറഞ്ഞു. പൊതു-സ്വകാര്യ നിക്ഷേപങ്ങൾ വഴി 10 ലക്ഷം കോടി വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും തൊഴിലില്ലായ്‌മ വർധിക്കുകയാണെന്നും കൂടാതെ ഇന്ത്യയിലെ ഓരോ സെക്‌ടറുകളും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.

20 ലക്ഷം കോടിയുടെ കൊവിഡ് പാക്കേജും സംസ്ഥാനങ്ങളുടെ 20 ലക്ഷം കോടിയും പൊതു-സ്വകാര്യ നിക്ഷേപങ്ങളിലെ 10 ലക്ഷം കോടിയും മാർക്കറ്റിലെ ലിക്യുഡിറ്റിയെ ഒരു പരിധി വരെ സഹായിക്കാനാകുമെന്നും സാമ്പത്തിക യുദ്ധവും കൊവിഡ് യുദ്ധവും നമ്മൾ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതകളുടെ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 ലക്ഷം കോടി രൂപയുടെ ദേശീയപാത നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.