ഹരിദ്വാർ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. യെച്ചൂരിയുടെ വിവാദ പരാമർശത്തിനെതിരെ ഹരിദ്വാർ എസ്എസ്പിക്ക് ബാബാ രാംദേവ് നല്‍കിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമ പരമ്പരകളെക്കുറിച്ചാണ് പറയുന്നതെന്നന്നായിരുന്നു യെച്ചൂരിയുടെ പരമാർശം. ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ല എന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിങ് താക്കൂറിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു യെച്ചൂരി. രാമായണവും മഹാഭാരതവും പ്രശ്നമാണെങ്കിൽ സീതാറാം യെച്ചൂരി എന്ന പേര് മാറ്റണമെന്ന അഭിപ്രായവുമായി ശിവസേന രംഗത്തെത്തിയിരുന്നു.