ശ്രീനഗർ: വാർത്താ വിനിമയ സംവിധാനങ്ങളുടെ അഭാവത്തെ തുടർന്ന് ശ്രീനഗറിലെ അല്ലുച്ചി ബാഗിൽ മൂന്ന് വീടുകൾ അഗ്നിക്കിരയായി എന്ന സാമൂഹ്യ പ്രവർത്തക ഷെഹലാസിന്‍റെ ആരോപണം തള്ളി ജില്ലാ ഭരണകൂടം. ഒരു വീട് മാത്രമാണ് അഗ്നിക്കിരയായത്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. കശ്മീരിലെ അഗ്നിശമന സേന വിഭാഗത്തിന് വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലെന്നും കൃത്യസമയത്ത് വിവരം അറിയിക്കാൻ സാധിക്കാതെ മൂന്ന് വീടുകൾ കത്തി നശിച്ചു എന്നുമായിരുന്നു ഷെഹലാസ് ട്വിറ്ററിലൂടെ ആരോപിച്ചത്. ഓഗസ്റ്റ് ഇരുപതിനായിരുന്നു സംഭവം.
വീടുകള്‍ തീപിടിച്ച് നശിച്ചെന്ന വാദം; ഷെഹലാസിന്‍റെ ആരോപണം തള്ളി ജില്ലാ ഭരണകൂടം - Shehla
ശ്രീനഗറിൽ ഒരു വീട് മാത്രമാണ് അഗ്നിക്കിരയായതെന്നും അവർക്ക് നഷ്ടപരിഹാരം നൽകിയെന്നും ജില്ലാഭരണകൂടം.

Conclusion: