ETV Bharat / bharat

രാജ്യസഭാ കാലാവധി കഴിയുന്നു; ഗുലാം നബി ആസാദിന്‍റെ രാഷ്‌ട്രീയ ഭാവി എന്താവും - സോണിയ ഗാന്ധി

ഗുലാം നബി ആസാദിന്‍റെ അഞ്ചാമത്തെ രാജ്യസഭാ കാലാവധി 2021 ഫെബ്രുവരി 15 ന് അവസാനിക്കും. പാർട്ടി മാനേജർമാർ അദ്ദേഹത്തെ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കുന്നത് അസാധ്യമാണ്. ഈ വിഷയത്തെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അമിത് അഗ്നിഹോത്രിയുടെ ലേഖനം.

ഗുലാം നബി ആസാദ്  gulam nabi azad  രാജ്യസഭാ കാലാവധി  RS term  congress  കോൺഗ്രസ്  സോണിയ ഗാന്ധി  sonia gandhi
രാജ്യസഭാ കാലാവധി കഴിയുന്നു; ഗുലാം നബി ആസാദിന്‍റെ രാഷ്‌ട്രീയ ഭാവിയെക്കുറിച്ച് ചർച്ച
author img

By

Published : Aug 31, 2020, 10:29 PM IST

ന്യൂഡൽഹി: മുതിർന്ന 23 കോണ്‍ഗ്രസ് നേതാക്കന്മാരുടെ വിയോജന കത്ത് കോൺഗ്രസിൽ കോളിളക്കം സൃഷ്‌ടിച്ച് കഴിഞ്ഞപ്പോൾ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഭാവി പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പാർട്ടി വൃത്തങ്ങളില്‍ അലയടിക്കുകയാണ്. ഗുലാം നബി ആസാദിന്‍റെ അഞ്ചാമത്തെ രാജ്യസഭാ കാലാവധി 2021 ഫെബ്രുവരി 15ന് അവസാനിക്കും. പാർട്ടി മാനേജർമാർ അദ്ദേഹത്തെ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കുന്നത് അസാധ്യമാണ്. പുതുച്ചേരിയിൽ എന്തെങ്കിലും പ്രതീക്ഷയുണ്ടാകാം, അവിടെ എ.ഐ.എ.ഡി.എം.കെയുടെ എൻ. ഗോകുൽകൃഷ്‌ണൻ പ്രതിനിധീകരിക്കുന്ന സീറ്റ് 2021 ഒക്‌ടോബറിൽ ഒഴിയും, പക്ഷേ അടുത്ത വർഷം മെയ് മാസത്തിൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിഞ്ഞാലാണ് ഇത് സാധ്യമാവുന്നത്.

ഇതിനർഥം 2022 മാർച്ചിൽ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ അടുത്ത വട്ടം വരെ ആസാദിന് കാത്തിരിക്കേണ്ടിവരുമെന്നാണ്. കൂടാതെ ഒരു ഒഴിവ് നിലനിൽക്കുകയാണെങ്കിൽ മാത്രമാണ് വീണ്ടും രാജ്യസഭയിലേക്ക് പ്രവേശിക്കാൻ അവസരം ലഭിക്കുന്നത്. രാജ്യസഭയിൽ, 2019ൽ ലഡാക്കിനൊപ്പം കേന്ദ്രഭരണ പ്രദേശമായി പരിവർത്തനം ചെയ്യപ്പെട്ട ജമ്മു കശ്‌മീർ സംസ്ഥാനത്തെ ആസാദ് പ്രതിനിധീകരിക്കുന്നു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഭാവിയിൽ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വ്യക്തമാക്കിയെങ്കിലും ഇത് 2021 മാർച്ചോടെ നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണയം പൂർത്തിയായതിനുശേഷം മാത്രമാണ് ഇത് സാധ്യമാകുക. 2015ൽ ആസാദ് രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ ധാരാളം അനിശ്ചിതത്വം ഉണ്ടായിരുന്നു. ജമ്മു കശ്‌മീർ തർക്കത്തിൽ ഏർപ്പെടുന്നതിനാൽ, കോൺഗ്രസ് മാനേജർമാർക്ക് മറ്റേതൊരു സംസ്ഥാനത്തു നിന്നും അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കുന്നത് അസാധ്യമാണ്. നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ നിന്നു രാജ്യസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളായ കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് കോൺഗ്രസ് പ്രതിപക്ഷത്താണെങ്കിലും കാര്യമായ എണ്ണത്തില്‍ രാജ്യസഭാ പ്രതിനിധികള്‍ ഉണ്ട്. സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ കോൺഗ്രസ് ഭരണകക്ഷിയായ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്‍റെ ഭാഗമായ മഹാരാഷ്‌ട്രയിൽ നിന്നും പ്രതീക്ഷയില്ല. ആസാദ് രാജ്യസഭയിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വിയോജിപ്പുകാരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെത്തിയതും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും, രാജ്യസഭാ അംഗത്വവും അവസാനിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ഹരിയാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് ആസാദിന് നിൽക്കേണ്ടി വരും. അതിനുമുമ്പ്, 2017 ലെ നിയമസഭക്ക് മുന്നോടിയായി രാഷ്‌ട്രീയമായി നിർണായകമായ ഒരു സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആസാദിനെ 2016 ൽ ഉത്തർപ്രദേശിന്‍റെ എ.ഐ.സി.സി ചുമതലയേൽപ്പിച്ചു.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കീഴില്‍ സമാജ്‌വാദി പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇത് ഒരു ദുരന്തമായി മാറിയത് പാർട്ടി നേതാക്കന്മാര്‍ ഇപ്പോഴും ഓർക്കുന്നു. അടുത്തിടെ, ഉത്തര്‍പ്രദേശ് കോൺഗ്രസ് മുൻ മേധാവി നിർമൽ ഖത്രി, 2017 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനം ചൂണ്ടിക്കാണിച്ചിരുന്നു. മറ്റൊരു ഉത്തര്‍പ്രദേശ് യൂണിറ്റ് നേതാവ് നസീബ് പത്താൻ ഈ വിഷയത്തിൽ ആസാദിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ മേധാവി രാഹുൽ ഗാന്ധിയും ആസാദിന് എതിരെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമീപഭാവിയിൽ നടക്കുന്ന ഏതൊരു ചെറിയ എ.ഐ.സി.സി പുനസംഘടനയിലും ഹരിയാന ഒരു സോണിയ-രാഹുൽ വിശ്വസ്‌തന്‍റെ കയ്യിലേക്ക് പോകുന്നത് കാണാൻ സാധ്യതയുണ്ട്. രാഹുലിന്‍റെ അടുത്ത സഹായി അജയ് മക്കെനെ ധൃതി പിടിച്ച് എ.ഐ.സി.സി ചുമതല ഏല്‍പ്പിച്ചിരുന്നു.

പാർട്ടിയിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം ആരാണ് ആസാദിന് പകരം രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മാറുക എന്നതാണ്. സാങ്കേതികമായി, ഈ സ്ഥാനം ആനന്ദ് ശർമയിലേക്കാണ് പോകേണ്ടത്. അദ്ദേഹം ദീർഘകാലമായി ആസാദിന്‍റെ വിശ്വസ്‌തനായി പ്രവര്‍ത്തിക്കുന്നു. പ്രധാന പാർലമെന്‍ററി തസ്‌തികയിലേക്ക് സ്വാഭാവികമായി അവകാശം ആനന്ദ് ശര്‍മക്കാണ്. എന്നിരുന്നാലും, വിയോജന കത്തിൽ ഒപ്പിട്ടവരിൽ ശർമ ഒരാള്‍ ആണെന്നതും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത പരിമിതപ്പെടുത്തിയേക്കുമെന്ന് പാർട്ടി അംഗങ്ങൾ പറയുന്നു. ശർമയുടെ രാജ്യസഭാ കാലാവധി 2022 ഏപ്രിലിൽ അവസാനിക്കും. ഈ വിഷയത്തിൽ പാർട്ടി മാനേജർമാർ ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ലെങ്കിലും മുതിർന്ന കർണാടക നേതാവ് മല്ലികാർജുൻ ഖാർഗെ ഈ വർഷം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2026 വരെ അംഗമായി പ്രവർത്തിക്കുകയും ചെയ്യും. പാർട്ടി വൃത്തങ്ങളില്‍ അനൗപചാരികമായി ഖാർഗെയുടെ പേര് രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ തസ്‌തികയിലേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സോണിയയുടെ വിശ്വസ്‌തനായ ഖാർഗെയുടെ പേര് വിമതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഒമ്പത് തവണ എം‌എൽ‌എയും, രണ്ട് തവണ ലോക്‌സഭാ അംഗവുമായ ദലിത് നേതാവിന്‍റെ സ്ഥാനാർഥിത്വത്തിലുള്ള ഭാരം കൂട്ടിയേക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.