ഹൈദരാബാദ്: വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഒമാനില്‍ നിന്ന് 166 ഇന്ത്യക്കാര്‍ ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാല്‍പതോളം രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്‌ത പദ്ധതിയാണ് വന്ദേ ഭാരത് മിഷന്‍. മെയ് 16 നാണ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. മെയ് 20,21,22,23 തീയതികളില്‍ ബെംഗളൂരു, ഡല്‍ഹി, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ഗയ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്തും. രണ്ടാം ഘട്ടത്തില്‍ 149 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
വന്ദേ ഭാരത് മിഷന്‍; ഒമാനില്‍ കുടുങ്ങിയ 166 പേര്‍ ഹൈദരാബാദിലെത്തി
മെയ് 16 നാണ് വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്