ചെന്നൈ: കൊവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും അദ്ദേഹം വെന്‍റിലേറ്ററിന്‍റെ പിന്തുണയിൽ തുടരുകയാണ്.
അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യസ്ഥിതി സംബന്ധിച്ച എല്ലാ വിവരങ്ങളും കുടുംബവുമായി പങ്കുവെക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്‌പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
![spb spb health condition sp balasubrahmanyam sp balasubrahmanyam latest news sp balasubrahmanyam health updates എസ്. പി ബാലസുബ്രഹ്മണ്യം എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ](https://etvbharatimages.akamaized.net/etvbharat/prod-images/img-20200821-wa0074_2108newsroom_1598012334_897_2108newsroom_1598017025_549.jpg)