ബെംഗളൂരു: കർണാടകയിൽ 21 വയസ്കാരൻ അമ്മയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശിവപ്പ ലമാനിയെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. നവംബർ 12ന് വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
ആറ് വർഷം മുമ്പ് ശിവപ്പയുടെ പിതാവ് മരിച്ചതായും തുടർന്ന് അമ്മ മറ്റൊരു പുരുഷനുമായി അടുപ്പത്തിലായതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ഷിഗാവ് ടൗൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.