ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി; മുസ്ലിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നെന്ന് ബാബ രാംദേവ് - domestic forces

പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം റദ്ദാക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന്‌ യോഗ ഗുരു ബാബ രാംദേവ്

Yoga guru Ramdev  citizenship  Anti caa  muslims  international  domestic forces  പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്ലിമുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നു; യോഗ ഗുരു രാംദേവ്
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്ലിമുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നു; യോഗ ഗുരു രാംദേവ്
author img

By

Published : Jan 24, 2020, 5:06 PM IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി മൂലം ഒരു ഇന്ത്യൻ പൗരനും പൗരത്വം നഷ്ടപ്പെടില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. മുസ്ലിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയാണ്. അവരുടെ പൗരത്വം ഇല്ലാതാക്കപ്പെടുമെന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചില അന്താരാഷ്ട്ര, ആഭ്യന്തര ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു.

പുതുതായി നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം, 2014 ഡിസംബർ 31നോ അതിനുമുമ്പോ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്‌ത് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, പാർസികൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം റദ്ദാക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.