ബിജാപ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രവര്‍ത്തിക്കുന്ന നക്സല്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ കൊലപാതകം വര്‍ധിക്കുന്നതായി പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉന്നത തേതാക്കള്‍ അടക്കം ആറ് കേഡറ്റുകള്‍ പരസ്പരം വെടിവച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാവോയിസ്റ്റ് കേഡർ ഡിവിസിഎം മോഡിയം വിജയെ കഴഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. തന്ത്രപ്രധാനമായ വിഷയങ്ങളില്‍ നേതാക്കളും താഴെ കിടയിലുള്ള പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബസ്തര്‍ റേഞ്ച് ഐ.ജി സുന്ദര്‍രാജാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും അദ്ദേഹം വ്യക്തമാക്കി.