ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്ഥിതി സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും, സാധാരണ അവസ്ഥ തിരിച്ചെത്താന്‍ കേന്ദ്രവും ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ 58ാം ദിവസവും അടിയന്തരാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് റെഡ്ഡിയുടെ പ്രസ്താവന.
കശ്മീരില്‍ ഇപ്പോള്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്നും 196 സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള എല്ലാ പ്രദേശങ്ങളിലെയും കര്‍ഫ്യൂ നീക്കിയതായും കശ്മീരില്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പതിവായി കശ്മീര്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഷാ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്‍റെ എല്ലാ പദവിയും റദ്ദാക്കുമെന്നും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.