ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടിനെ ചോദ്യം ചെയ്തതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഹര്‍ജികള്‍ തള്ളാനുള്ള കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത ധനമന്ത്രി സര്‍ക്കാരിന്‍റെ തീരുമാനം ശരിയാണെന്നും നരേന്ദ്ര മോദി ദേശീയ സുരക്ഷക്കാണ് പ്രഥമ സ്ഥാനം നല്‍കിയതെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധി 'ചോര്‍' കമന്‍റ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പലതവണ ആവര്‍ത്തിച്ചു. ലോക് സഭയില്‍ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
.