ETV Bharat / bharat

വി.ജി സിദ്ധാര്‍ഥയ്ക്ക് ജന്മനാട്ടില്‍ അന്ത്യ വിശ്രമം

ജന്മനാടായ ചിക്കമംഗ്ളൂരിലെ ചേതനഹള്ളി എസ്റ്റേറ്റിൽ വൈകിട്ട് 6.30യോടുകൂടിയായിരുന്നു ചടങ്ങുകൾ നടന്നത്

വി ജി സിദ്ധാര്‍ഥയുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയായി
author img

By

Published : Jul 31, 2019, 8:15 PM IST

Updated : Jul 31, 2019, 9:26 PM IST

മംഗ്ലൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയ്ക്ക് ജന്മനാടായ ചിക്കമംഗ്ളൂരില്‍ അന്ത്യ വിശ്രമം. ചേതനഹള്ളി എസ്റ്റേറ്റിൽ വൈകിട്ട് 6.30 ഓടെയാണ് ചടങ്ങുകൾ നടന്നത്. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കമുള്ള പ്രമുഖർ സിദ്ധാർഥയ്ക്ക് ആദരാഞ്‌ജലി അർപ്പിക്കാൻ എത്തി.

വി ജി സിദ്ധാര്‍ഥയുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയായി

നേത്രാവതി നദിയില്‍ ഒഴിഗേ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചിക്കമംഗ്ലൂരുവിലേക്ക് എത്തിച്ചു. തിങ്കളാഴ്ച മുതലാണ് സിദ്ധാര്‍ഥയെ കാണാതായത്. നദിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ അടക്കം 200ഓളം പേർ തിരച്ചിൽ നടത്തിയിരുന്നു.

കർണാടക മുൻ മുഖ്യമന്ത്രി എസ്​ എം കൃഷ്​ണയുടെ മരുമകനാണ് സിദ്ധാര്‍ഥ. തിങ്കളാഴ്ച രാത്രി ഉള്ളാളിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയിൽ ആത്മഹത്യ ചെയ്യാനായി സിദ്ധാർഥ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ്​ വി ജി സിദ്ധാർഥ​. 2017ൽ സിദ്ധാർഥിന്‍റെ ഓഫീസിൽ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയിരുന്നു. കഫേ കോഫി ഡേക്ക് പുറമെ സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയും സിദ്ധാർഥ സ്ഥാപിച്ചിട്ടുണ്ട്.

Intro:Body:Conclusion:
Last Updated : Jul 31, 2019, 9:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.