ന്യൂഡല്‍ഹി: യു.എന്നിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യു.എന്‍ കശ്മീര്‍ വിഷയം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്നും അതിന്‍റെ രേഖകള്‍ പരിശോധിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തിനെയെങ്കിലും കാണിച്ചു തരാന്‍ സാധിക്കുമോയെന്ന് എസ് ജയശങ്കര്‍ ചോദിച്ചു. രാജ്യമില്ലാത്തവരുടെ എണ്ണം കുറയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. എല്ലാ രാജ്യങ്ങളും നടപടി ക്രമങ്ങള്‍ പാലിച്ചാണ് പൗരത്വം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.