ന്യൂഡൽഹി: ഡൽഹിയിലെ ഫത്തേപൂർ ബെറിയിലെ കടയിലുണ്ടായ കവർച്ചയിൽ മോഷ്‌ടാക്കർ കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി. 47കാരനായ രവി കുമാർ സിങ്കാലാണ് കവർച്ചയിൽ കൊല്ലപ്പെട്ടത്. രവി കുമാറിന്‍റെ സഹായിയായ ഭഗവാൻ ദാസിനും വെടിവെയ്‌പിൽ പരിക്കേറ്റിട്ടുണ്ടെന്ന് സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മോട്ടോർ സൈക്കിളിൽ വന്ന മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നും പണം കവർന്ന ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മോഷ്‌ടാക്കളെ പിന്തുടർന്നപ്പോളാണ് വെടിയുതിർത്തതെന്നും സഹായിയായ ഭഗവാൻ ദാസ് പൊലീസിന് മൊഴി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
കവർച്ചക്കിടെ കടയുടമയെ മോഷ്‌ടാക്കൾ വെടിവെച്ച് കൊലപ്പെടുത്തി - fatepur beri
കടയുടമയുടെ സഹായിയായ ഭഗവാൻ ദാസിനും വെടിവെയ്‌പിൽ പരിക്കേറ്റിട്ടുണ്ടെന്ന് സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു
![കവർച്ചക്കിടെ കടയുടമയെ മോഷ്‌ടാക്കൾ വെടിവെച്ച് കൊലപ്പെടുത്തി കവർച്ച മോഷ്‌ടാക്കൾ കൊലപ്പെടുത്തി ന്യൂഡൽഹി ഫത്തേപൂർ ബെറി രവി കുമാർ newdelhi theft case fatepur beri ravi kumar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6152455-447-6152455-1582277316799.jpg?imwidth=3840)