ETV Bharat / bharat

"മഹാരാഷ്ട്രയില്‍ ഡിസംബറില്‍ ശിവസേന സർക്കാരുണ്ടാക്കും": സഞ്ജയ് റാവത്ത് - ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രസ്താവന

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 ദിവസമായി നിലനില്‍ക്കുന്ന തർക്കം ഇപ്പോഴില്ല. എല്ലാ തടസങ്ങളും നീക്കിയിട്ടുണ്ടെന്നും നാളെ ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

"മഹാരാഷ്ട്രയില്‍ ഡിസംബറില്‍ ശിവസേന സർക്കാരുണ്ടാക്കും": സഞ്ജയ് റാവത്ത്
author img

By

Published : Nov 20, 2019, 1:30 PM IST

മഹാരാഷ്ട്ര: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഡിസംബർ ആദ്യ വാരത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മഹാരാഷ്ട്രയില്‍ ഡിസംബറില്‍ ശിവസേന സർക്കാരുണ്ടാക്കും": സഞ്ജയ് റാവത്ത്
നാളെ ഉച്ചയോടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കഴിഞ്ഞ 15 ദിവസമായി നിലനില്‍ക്കുന്ന തർക്കം ഇപ്പോഴില്ല. എല്ലാ തടസങ്ങളും നീക്കിയിട്ടുണ്ടെന്നും നാളെ ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പവാർ- മോദി കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആർക്ക് വേണമെങ്കിലും പ്രധാനമന്ത്രിയെ കാണാം. കർഷകർ വളരെ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്, പവാർ മാത്രാമല്ല ഉദ്ധവ് താക്കറെയും ഇതില്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിർണായകമായ കോൺഗ്രസ് -എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഡല്‍ഹിയില്‍ നടക്കും. എൻസിപി അധ്യക്ഷൻ ശരത് പവാർ, പ്രഫുല്‍ പട്ടേല്‍, അജിത് പവാർ കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലിക്കാർജുൻ ഖാർഗേ, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരത് പവാറും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സർക്കാർ രൂപീകരണ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ശരത് പവാർ അറിയിച്ചത്. കർഷക പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് മോദി- പവാർ കൂടിക്കാഴ്ച എന്നാണ് വിശദീകരണമെങ്കിലും സുപ്രധാന നീക്കത്തിനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.