മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു. താനെ ജില്ലയിലെ മീര-ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള 55 കാരനായ ശിവസേന അംഗമാണ് മരിച്ചത്. ഇയാൾക്ക് ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചിത്. തുടർന്ന് താനെ നഗരത്തിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചതെന്ന് പാർട്ടി വക്താവ് പറഞ്ഞു. ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന ഇയാളുടെ അമ്മ, ഭാര്യ, മകൻ എന്നിവർ രോഗമുക്തരായെന്ന് വക്താവ് പറഞ്ഞു. നഗരത്തിൽ നാല് തവണ കൊവിഡ് വ്യാപനം ശക്തമായപ്പോഴും കൗണ്‍സിലര്‍ സജീവ പ്രവർത്തനം നടത്തിയിരുന്നു. ഈ പ്രദേശത്തെ ദരിദ്രരെ സഹായിച്ചിട്ടുണ്ടെന്നും ശിവസേന വൃത്തങ്ങൾ അറിയിച്ചു. ശിവസേന നേതാവും ഓവാല-മജിവാഡയിലെ എംഎൽഎയുമായ പ്രതാപ് സർനായിക് മരണത്തിൽ അനുശോചിച്ചു.
മഹാരാഷ്ട്രയിൽ ശിവസേന കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു - ശിവസേന കോർപ്പറേറ്റർ
ഇയാൾക്ക് ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താനെ നഗരത്തിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചതെന്ന് പാർട്ടി വക്താവ് പറഞ്ഞു