ഷിംല: നാലു വരിപ്പാത നിര്‍മാണത്തിനിടെ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഷിംല- സോളന്‍ ദേശീയപാതയില്‍ ഗതാഗത തടസപ്പെട്ടു. ക്യാരി ബംഗ്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പന്ത്രണ്ട് മണിക്കൂറിലധികം വാഹനങ്ങള്‍ കുടുങ്ങി. ഇന്നലെ രാത്രി എട്ടു മണിയോടെ ഉണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ വലിയ പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം വാഹനങ്ങള്‍ അനുബന്ധ റോഡുകളിലേക്ക് വഴി തിരിച്ചുവിട്ടാണ് പ്രശ്നം താല്‍കാലികമായി പരിഹരിച്ചത്. കണ്ഡാഘട്ട്, സെഞ്ച്, മലഗ എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തി വിട്ടപ്പോള്‍ രോഹ്രു, ചൗപല്‍,കോട്ട്ഖൈ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഗമ്മ പാലത്തിലൂടെ സോളനിലേക്ക് സര്‍വീസ് നടത്തി. റോഡ് നിര്‍മാണം നടക്കുന്ന പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ പതിവാണ്.
മണ്ണിടിച്ചില്‍; ഷിംല-സോളന്‍ ദേശീയപാതയില്‍ ഗതാഗത തടസം - ഷിംലയില്‍ മണ്ണിടിച്ചില്‍
റോഡ് നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയപാത അഞ്ചില്‍ പന്ത്രണ്ട് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് അനുബന്ധ റോഡുകളിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു