ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവായ സദാഫ് ജാഫറിനേയും മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധനപുരിയേയും പവന്‍ റാവുവിനേയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് ലജ്ജാകരമെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അറസ്റ്റ് ചെയ്തതിന് ശേഷം തെളിവില്ലായെന്ന് പറയുന്ന പൊലീസിന്‍റെ വാദം ഞെട്ടിപ്പിക്കുന്നതാണെന്നും ചിദംബരം പറഞ്ഞു. സദാഫ് ജാഫർ, എസ്.ആർ ദാരപുരി, പവൻ റാവു അംബേദ്കർ എന്നിവർക്ക് ജാമ്യം ലഭിച്ചു. പൊലിസിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന വാദം ഞെട്ടിപ്പിക്കുന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് ഡിസംബര്‍ പത്തൊമ്പതിന് സദാഫ് ജാഫർ, എസ്.ആർ ദാരപുരി, പവൻ റാവു അംബേദ്കർ എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസിന് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തെളിവുകള്‍ കൂടാതെ ഒരാളെ എങ്ങനെയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയെന്നും എങ്ങനെയാണ് റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കുകയെന്നും ചിദംബരം ചോദിച്ചു. തെളിവ് കണ്ടെത്തുക, പിന്നെ അറസ്റ്റ് ചെയ്യുക എന്നാണ് യാഥാര്‍ഥ്യം. എന്നാല്‍ നിലവില്‍ ആദ്യം അറസ്റ്റുചെയ്യുക, തുടർന്ന് തെളിവുകൾക്കായി തിരയുക, ഈ സ്ഥിതി ലജ്ജാകരമാണെന്നും പി. ചിദംബരം ട്വീറ്റ് ചെയ്തു.