ETV Bharat / bharat

രാജസ്ഥാൻ സർക്കാരിനെതിരെയുള്ള അമിത് ഷായുടെ ഭീഷണി തുടരുന്നുവെന്ന്‌ ശിവസേന - സാമ്ന

അമിത് ഷാ എവിടെയായാലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരും, അതിനാൽ ഗെലോട്ട് സർക്കാരിനെതിരെ അപകടം തുടരുകയാണ്. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്

1
1
author img

By

Published : Aug 4, 2020, 1:23 PM IST

മുംബൈ: കൊവിഡ്‌ ബാധിച്ച് ഐസൊലേഷനിൽ കഴിയുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജസ്ഥാൻ സർക്കാരിനെതിരെ ഭീഷണി മുഴക്കുന്നുവെന്ന് ശിവസേന. അമിത് ഷാ ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഇക്കാര്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്തോഷിക്കാൻ പാടില്ല. കാരണം ഷാ എവിടെയായാലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരും, അതിനാൽ അപകടം തുടരുകയാണ്. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തരമന്ത്രി ഐസൊലേഷനിൽ ആണെങ്കിൽ ഗെലോട്ട് സർക്കാരിന്‍റെ എംഎൽഎമാരും ഐസൊലേഷനിലാണ്. അതിനാൽ അപകടം ഒഴിവായിട്ടില്ല. അമിത് ഷാ കൊവിഡിൽ നിന്ന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. നാളെ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്‍റെ 'ഭൂമി പൂജൻ' ചടങ്ങിൽ അദ്ദേഹത്തിന്‍റെ അഭാവം അനുഭവപ്പെടുമെന്നും ശിവസേന പറഞ്ഞു. ആഭ്യന്തരമന്ത്രിക്ക് കൊവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭ മുഴുവനും ഐസൊലേഷനിൽ പ്രവേശിക്കേണ്ടി വരും. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണമെന്നും പരിശോധനക്ക് വിധേയരാകണമെന്നും അമിത് ഷാ അഭ്യർഥിച്ചു. നിരവധി ബിജെപി മുഖ്യമന്ത്രിമാർക്കും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കും കൊവിഡ്‌ ബാധിച്ചത് വലിയ ആശങ്കക്ക്‌ ഇടയാക്കി.

രാജ്യത്തെ പ്രധാന കൊവിഡ്‌ ഹോട്ട്സ്പോട്ടായി ഉത്തർപ്രദേശ് മാറും, അയോധ്യയിലെയും സ്ഥിതി വ്യത്യസ്തമല്ല. കൊവിഡ് ബാധിച്ച് ഉത്തർപ്രദേശിലെ മുതിർന്ന മന്ത്രി ഞായറാഴ്ച മരിച്ചു. മൂന്ന് മന്ത്രിമാർ, യുപി ബിജെപി തലവൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവർക്കും രോഗം ബാധിച്ചു. രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കും. മുതിർന്ന നേതാക്കന്മാരായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.