ന്യൂഡൽഹി: ഞായറാഴ്ച രാജസ്ഥാനിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡിഗഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഉഷ്ണതരംഗം (ഹീറ്റ് വേവ്) അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളിൽ തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന എന്നിവിടങ്ങളിലും രണ്ട് ദിവസം മറാത്ത്വാഡ, റയൽസീമയിലും കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ കനത്ത മഴക്കും സാധ്യതയുണ്ട്. മെയ് 26 മുതൽ 28 വരെ ഇന്ത്യയുടെ ദക്ഷിണ പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.
രാജസ്ഥാനിൽ ഞായറാഴ്ച കടുത്ത ചൂട്
അടുത്ത അഞ്ച് ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡിഗഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഉഷ്ണതരംഗം (ഹീറ്റ് വേവ്) അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.