ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഏഴാം ഘട്ട കോർപ്‌സ് കമാന്‍ഡര്‍ തലത്തിലുള്ള ചർച്ചകൾ 12 മണിക്ക് ആരംഭിക്കും. കിഴക്കൻ ലഡാക്കിലെ ചുഷുളിലാണ് ചർച്ച നടക്കുക. 14 കോർപ്‌സ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങും അദ്ദേഹത്തിന്‍റെ പിൻഗാമിയാകുന്ന ലഫ്റ്റനന്‍റ് ജനറൽ പിജികെ മേനോനുമാണ് ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിക്കുക.
കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമി പൂർണമായും പിന്മാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിൽക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. തെക്ക്, വടക്കൻ പാങ്കോംഗ് തടാക പ്രദേശങ്ങളിലുള്ള നിരവധി തന്ത്രപ്രധാനമായ പോയിന്‍റുകൾ ഇന്ത്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്.