ETV Bharat / bharat

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി വെച്ചു - കൊവിഡ്-19

ഓക്‌സ്ഫേര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തി വെച്ചു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Serum Institute  coronavirus vaccine trials  AstraZeneca  Drug Controller General of India  കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി വെച്ചു  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  കൊവിഡ്-19  കൊറോണ
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി വെച്ചു
author img

By

Published : Sep 10, 2020, 4:17 PM IST

ഡല്‍ഹി: ഓക്‌സ്ഫേര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തി വെച്ചു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെയാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കുക. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെച്ച കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അയച്ചത്. പരീക്ഷണം നിര്‍ത്തിയ കാര്യം എന്തുകൊണ്ട് അറിയിച്ചില്ല. മരുന്നിന്‍റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പു നല്‍കിയില്ല മുതലായ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. അതേസമയം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പരീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.