ഇസ്ലാമാബാദ്: കൊവിഡിനെതിരായ പ്രതിരോധ മുൻകരുതലുകൾ ആളുകൾ സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനിൽ കൊവിഡ് കേസുകൾ ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന ഉദ്യോഗസ്ഥൻ.പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സ്പെഷ്യൽ അസിസ്റ്റന്‍റായ സഫർ മിർസയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇതുവരെ പാകിസ്ഥാനിൽ 52,000 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,743 പുതിയ കേസുകളാണ് പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തത്.
സിന്ധിൽ 20,883, പഞ്ചാബിൽ 18,730, ഖൈബർ-പഖ്‌ബുൻഖ്വയിൽ 7,391, ബലൂചിസ്ഥാനിൽ 3,198, ഇസ്ലാമാബാദിൽ 1,457, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 607, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 171 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്.