ജാര്‍ഖണ്ഡ്: പലാമു ജില്ലയിലെ റോഡിൽ നക്‌സലുകള്‍ സ്ഥാപിച്ച നാല് ലാൻഡ്‌മൈനുകൾ സുരക്ഷാ സേന വെള്ളിയാഴ്ച നിർവീര്യമാക്കി. 12-15 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് നിര്‍വീര്യമാക്കിയത്. മനാട്ടു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൻസൂരിയ ഗ്രാമത്തിന് സമീപമാണ് മൈനുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ പറഞ്ഞു.
സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് മൈനുകള്‍ സ്ഥാപിച്ചത്. അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള ചത്ര ജില്ലയുടെയും ബിഹാറിലെ ഗയയുടെയും അതിർത്തിയിലുള്ള പ്രദേശത്താണ് മൈനുകള്‍ സ്ഥാപിച്ചത്.