ETV Bharat / bharat

പൗരത്വ പ്രതിഷേധം; അയോധ്യയിൽ ഫെബ്രുവരി 25 വരെ നിരോധനാജ്ഞ തുടരും

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയവർ  സാമൂഹിക വിരുദ്ധരാണെന്ന് ഇതിൻ മേൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു

Ayodhya  CAA Protests  Citizenship Amendment Act  Anuj Kumar Jha  Section 144  Uttar Pradesh  പൗരത്വ പ്രതിഷേധം: അയോധ്യയിൽ ഫെബ്രുവരി 25 വരെ നിരോധനാജ്ഞ തുടരും Section 144 extended for security in Ayodhya till February 2
പൗരത്വ പ്രതിഷേധം: അയോധ്യയിൽ ഫെബ്രുവരി 25 വരെ നിരോധനാജ്ഞ തുടരും
author img

By

Published : Dec 28, 2019, 9:14 AM IST

ലക്‌നൗ: അയോധ്യയിൽ ഫെബ്രുവരി 25 വരെ നിരോധനാജ്ഞ തുടരുമെന്ന് അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ ജാ അറിയിച്ചു. പൗരത്വ ദേഭഗതി നിയമത്തിനെതിരെ ഉത്തർ പ്രദേശിൽ കടുത്ത പ്രതിഷേധ നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അയോധ്യയിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നതിന് നിലവിൽ ഭരണകൂടത്തിന്‍റെ അനുമതി തേടണം. കഴിഞ്ഞയാഴ്‌ച്ച അക്രമാസക്തമായ പൗരത്വ വിരുദ്ധ ഭേദഗതി നിയമപ്രതിഷേധത്തിനിടെ 498 പേരോളം പൊതു സ്വത്ത് നശിപ്പിച്ചതായി കണ്ടെത്തിയെന്ന് യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കിയവർ സാമൂഹിക വിരുദ്ധരാണെന്ന് ഇതിൻ മേൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ ഈ 'സാമൂഹിക വിരുദ്ധരുടെ' സ്വത്ത് കണ്ടുകെട്ടാൻ സംസ്ഥാന സർക്കാർ നീങ്ങുമെന്നും സർക്കുലറിൽ പറയുന്നു. കണക്കുകൾ പ്രകാരം ലഖ്‌നൗവിൽ നിന്ന് 82 പേർ, മീററ്റിൽ നിന്ന് 148, സാംബാലിൽ നിന്ന് 26, രാംപൂരിൽ നിന്ന് 79, ഫിറോസാബാദിൽ നിന്ന് 13, കാൺപൂരിൽ നിന്ന് 50, മുസാഫർനഗറിൽ നിന്ന് 73, മൗവിൽ നിന്ന് എട്ട്, ബുലന്ദശഹറിൽ നിന്ന് 19 പേർ എന്നിവർ ലിസ്റ്റിൽ ഉൾപ്പെടുന്നു. തിരിച്ചറിഞ്ഞ പ്രക്ഷോഭക്കാർ ഇപ്പോൾ ജയിലിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.