എറണാകുളം : അദ്വൈതാശ്രമത്തിലെ കാണിക്ക വഞ്ചിയില്‍ പതിവായി മോഷണം നടത്തിയ യുവാവ് പിടിയില്‍. ആലുവ അദ്വൈതാശ്രമത്തിൽ പൂജാരിക്കുള്ള കാണിക്ക തട്ടിൽ നിന്നാണ് തൃശൂർ സ്വദേശി ജോയി മോഷണം പതിവാക്കിയത്. എന്നാൽ ഒരോ ദിവസത്തെയും ഭക്ഷണത്തിന് വേണ്ടിയുള്ള പണം മാത്രമായിരുന്നു ഇയാൾ മോഷ്‌ടിച്ചിരുന്നത്.
ഭക്തർ പൂജാരിക്ക് വേണ്ടി കാണിക്കത്തട്ടിൽ നിക്ഷേപിച്ചിരുന്ന ദക്ഷിണയാണ് ഇയാൾ പ്രാർഥിക്കാനെന്ന വ്യാജേന ആശ്രമത്തിൽ എത്തി സ്ഥിരമായി മോഷ്‌ടിച്ചിരുന്നത്. കാണിക്കത്തട്ടിൽ അധികമായുള്ള പണം ഇയാൾ എടുത്തിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ദിവസവും ഇയാൾ പൂജ തട്ടിൽ നിന്നും പണം മോഷ്‌ടിച്ചിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതർ പൊലീസിന് കൊടുത്തിരുന്നു. സംശയം തോന്നിയ ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. വിശപ്പടക്കാനാണ് മോഷണമെങ്കിലും ക്രിമിനൽ കുറ്റമായതിനാൽ പൊലീസുകാർ യുവാവിനെ കസ്റ്റഡിയിലെടുത്തു.
Read More: അദാനി കുറ്റപത്രം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്; ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ്