എറണാകുളം: തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച
വോട്ടിങ് മെഷീനുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. തൃശൂര്‍ തെരഞ്ഞെടുപ്പ് കേസ് ഇവിഎമ്മുമായി ബന്ധപ്പെട്ടതല്ലെന്നും മെഷീനുകൾ വിട്ടുകിട്ടാൻ നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യം.
രാജ്യത്ത് ഉടന്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി ഇവിഎം ആവശ്യമുണ്ട്. വോട്ടിങ് മെഷീനുകളുടെ കുറവ് നികത്താനായി തൃശൂർ ജില്ലാ ഇലക്ഷൻ ഓഫീസറുടെ കസ്റ്റഡിയിലുള്ള ഇവിഎം വിട്ടുകിട്ടണമെന്നും കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് എഐവൈഎഫ് നേതാവ് നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. സുരേഷ് ഗോപി മത ചിഹ്നം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നും വാഗ്‌ദാനം ചെയ്‌ത പെൻഷൻ തുക സുഹൃത്ത് വഴി വോട്ടർമാർക്ക് നൽകിയെന്നും ആരോപിച്ചായിരുന്നു ഹർജി. സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.