ന്യൂഡൽഹി: റഷ്യ, ജപ്പാൻ, ജർമ്മനി, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തിരികെ പോകാന്‍ അനുമതി നല്‍കി ഇന്ത്യ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദേശ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനായി ജര്‍മനി, ജപ്പാന്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും.
ഉക്രൈന്‍ വിമാനം ഇതിനകം തന്നെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. 90 ഉക്രൈന്‍കാരുമായി പുറപ്പെടും. ജപ്പാനും വിമാനം തയ്യാറാക്കുന്നുണ്ട്. ജപ്പാൻ എയർലൈൻസിന്‍റെ പ്രത്യേക വിമാനം- ജെഎൽ -740 90 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ടോക്യോയിലേക്ക് ഇന്ന് രാത്രി പുറപ്പെടും.
350 ഓളം ജർമൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ലുഫ്‌താന്‍സ പ്രത്യേക വിമാനം അർധരാത്രി 12:30 ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡല്‍ഹിയിലേക്ക് വരും. പുലർച്ചെ രണ്ട് മണിയോടെ ഈ വിമാനം പുറപ്പെടും. 300 ഓളം ഇസ്രായേല്‍ പൗരന്‍മാരെ കൊണ്ടുപോകാനും വിമാനം എത്തും. രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന രണ്ടായിരം ഫ്രഞ്ച് വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുന്നതിനായി ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.
മാർച്ച് 22 മുതൽ മാർച്ച് 29 വരെ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സർവീസുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്.