ETV Bharat / bharat

പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹർജി; കേന്ദ്രത്തിനും യുപിഎസ്‌സിക്കും നോട്ടീസ്

പുതുക്കിയ കലണ്ടർ അനുസരിച്ച് ഒക്‌ടോബർ 4ന് പരീക്ഷ നടത്താനുള്ള യുപി‌എ‌സിയുടെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ജി) അനുസരിച്ച് ഇഷ്‌ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ഇല്ലാതാക്കുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.

supreme court  upsc  central government  civil service  സിവിൽ സർവീസ്  covid19  flood  advocate Alakh Alok Srivastava
പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹർജി; കേന്ദ്രത്തിനും യുപിഎസിക്കും നോട്ടീസ്
author img

By

Published : Sep 24, 2020, 6:58 PM IST

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം, വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവ കണക്കിലെടുത്ത് സിവിൽ സർവീസ് 2020 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിനോടും പബ്ലിക് സർവീസ് കമ്മീഷനോടും സുപ്രീം കോടതി പ്രതികരണം തേടി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കറും സഞ്ജീവ് ഖന്നയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിവിൽ സർവീസ് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവയ്ക്കാനാണ് അപേക്ഷകർ ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോഴേക്കും കൊവിഡ് വ്യാപനം മന്ദഗതിയിലാകുമെന്നും ഹർജിക്കാർ പറയുന്നു. പുതുക്കിയ കലണ്ടർ അനുസരിച്ച് ഒക്‌ടോബർ 4ന് പരീക്ഷ നടത്താനുള്ള യുപി‌എ‌സിയുടെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ജി) അനുസരിച്ച് ഇഷ്‌ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ഇല്ലാതാക്കുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു. ആറ് ലക്ഷത്തിലധികം ഉദ്യോഗാർഥികൾ എഴുതുന്ന പരീക്ഷയാണിത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് യുപിഎസി മതിയായ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചില്ലെന്നും ഹർജിക്കാർ ആരോപിക്കുന്നു. അഡ്വ.അലക് അലോക് ശ്രീവാസ്‌തവ മുഖാന്തരം 20 ഉദ്യോഗാർഥികൾ ആണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ സെപ്റ്റംബർ 28ന് തുടർവാദം കേൾക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.