ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൽഘറിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐയും എൻഐഎയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ് നൽകി. വിഷയത്തിൽ ജൂലൈ രണ്ടാം വാരം വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഏപ്രിൽ 16 ന് പൽഘറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് സന്ന്യാസികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് മോഷ്ടാക്കളെന്ന് സംശയിച്ചാണ് സന്ന്യാസിമാരെ ആൾക്കൂട്ടം ആക്രമിച്ചത്.