ന്യൂഡല്‍ഹി: 2002 ലെ സര്‍ദാര്‍പുര - ഗോദ്രാ കലാപത്തില്‍ പ്രതികളായ 17 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവധിച്ചു. സാമൂഹ്യ സേവനങ്ങള്‍ നടത്താനാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. മധ്യപ്രദേശില്‍ നടന്ന കലാപത്തില്‍ 33 മുസ്ലീങ്ങളെയാണ് ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയത്. ചീഫ് ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവധിച്ചത്. പ്രതികളെ രണ്ട് ഗ്രൂപ്പുകളായ തിരിച്ച കോടതി ഒരു ഗ്രൂപ്പ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താമസിക്കണമെന്നും രണ്ടാം ഗ്രൂപ്പ് ഗുജറാത്തിന് പുറത്തുപോകരുതെന്നും നിര്‍ദേശിച്ചു. ദിവസം ആറ് മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണമെന്നും ശേഷം സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിധി പുനഃപരിശോധിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്‍ഡോറിലെയും, ജബല്‍പ്പൂരിലെയും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.