ന്യൂഡൽഹി: ലൈംഗിക ചൂഷണക്കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിൻമയാനന്ദിന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് നിയമ വിദ്യാർഥി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ചിൻമയാനന്ദിന് ജാമ്യം അനുവദിച്ച ഉത്തരവിൽ അലഹബാദ് ഹൈക്കോടതി വ്യക്തമായ കാരണങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ ഇടപെടൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ചിന്മയാനന്ദക്കെതിരായ ബലാത്സംഗ കേസ് ഉത്തര്‍ പ്രദേശില്‍ നിന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റണമെന്ന നിയമ വിദ്യാര്‍ഥിയുടെ ആവശ്യം കോടതി പരിഗണിക്കും.