ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ജസ്റ്റിസ് യുയു ലളിതിന്‍റെ ബെഞ്ച് ഇന്ന് വാദം കേട്ടു.
ആകെ 6,203 കോടി വായ്‌പയുണ്ടെന്നും ഒത്തുതീര്‍പ്പിനായി 14,500 കോടി ബാങ്കുകള്‍ക്ക് നല്‍കാമെന്നും കമ്പനി കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത സ്വത്തുക്കളുടെ ആകെ മൂല്യം വായ്‌പാ തുകയേക്കാള്‍ കൂടുതലായതിനാല്‍ വീണ്ടും കമ്പനിയെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്‍ കോടതിയില്‍ വ്യക്തമാക്കി. 9,000 കോടി രൂപയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യ ഇപ്പോൾ വിദേശത്താണ്.