ETV Bharat / bharat

ശാരദ ചിട്ടിതട്ടിപ്പ്; സിബിഐയുടെ അപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു - രാജീവ് കുമാർ

രാജീവ് കുമാറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി ഈ മാസം 29ലേക്ക് മാറ്റിവെച്ചു.

ശാരദ ചിട്ടിതട്ടിപ്പ്; സിബിഐയുടെ അപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു
author img

By

Published : Nov 25, 2019, 4:01 PM IST

ന്യൂഡൽഹി: ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിൽ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അപേക്ഷ നവംബർ 29ലേക്ക് മാറ്റിവെച്ചത്. മഹാരാഷ്‌ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജിയിൽ മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോശ്യാരിക്ക് വേണ്ടി അഡ്വക്കേറ്റ് ജനറൽ തുഷാർ മേത്ത ഹാജരായത് കൊണ്ടാണ് അപേക്ഷ മാറ്റിവെക്കേണ്ടി വന്നത്.

അറസ്റ്റിൽ നിന്നും ഒക്‌ടോബർ ഒന്നിന് രാജ്‌കുമാറിന് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും ഇടക്കാല സംരക്ഷണം ലഭിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് രാജീവ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിൽ തെളിവുകൾ നശിപ്പിച്ച കുറ്റത്തിനാണ് രാജീവ് കുമാർ പ്രതിയായത്. ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് 2,500 കോടി രൂപയാണ് ശാരദ ഗ്രൂപ്പ് ഓഫ്‌ കമ്പനീസ് തട്ടിയെടുത്തത്.

Intro:Body:

https://www.aninews.in/news/national/general-news/sc-adjourns-cbis-plea-on-cancellation-of-rajeev-kumars-anticipatory-bail20191125133233/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.