ന്യൂഡൽഹി: ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കി. ഇപ്പോൾ അദ്ദേഹത്തിന്‍റെ താപനില സാധാരണ നിലയില്‍ എത്തിയതായും എന്നാൽ ശ്വാസകോശത്തിൽ അണുബാധ ഉള്ളതിനാൽ കൃത്രിമ ശ്വാസോഛാസമാണ് നല്‍കുന്നതെന്നും അധികൃതർ അറിയിച്ചു .
സിടി സ്കാനിൽ ന്യൂമോണിയ ഉള്ളതായും കണ്ടെത്തിയിട്ടുണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പനിയെ തുടർന്ന് ജൂൺ 15 നാണ് ജെയിനെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ജൂൺ 17 ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.