പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്‍റെ നേതൃസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കം തുടരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്നും രാഷ്ട്രീയ ജനതാ ദല്‍ (ആര്‍.ജെ.ഡി), കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികള്‍ വിട്ടുനിന്നു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കശ്വാല, വികാസ് ഇസാന്‍ പാര്‍ട്ടി നേതാവ് മുകേശ് സഹ്നി, ഹിന്ദുസ്താന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, ലോക് താന്ത്രിക്ക് ജനതാ ദള്‍ ശരത് യാദവ് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 18ന് ചേര്‍ന്ന യോഗത്തിന് ശേഷമാകും തീരുമാനങ്ങള്‍ പുറത്തുവിടുകയെന്ന് ജിതന്‍ റാം മാഞ്ചി പറഞ്ഞു. നോതാവിനെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നായും അദ്ദേഹം പരഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എ.എ.പിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മാഞ്ചി, കുശ്വാഹ, സഹാനി എന്നിവര്‍ ചേര്‍ന്ന് ശരത് യാദവിന്‍റെ പേര് മുന്നോട്ടുവച്ചതായും സൂചനയുണ്ട്. എന്നാല്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കവും വിള്ളലിന് കാരണമാകും. ഇതിനാലാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും സഖ്യത്തിന്‍റെ ഭാഗമാകാത്തതെന്നുമാണ് പുറത്തുവരുന്ന വര്‍ത്തകള്‍. അതേസമയം ലാലുപ്രസാദ് യാദവ് റാഞ്ചിയില്‍ വച്ച് ശരത് യാദവിനെ ശനിയാഴ്ച കാണുമെന്നും സൂചനയുണ്ട്.