ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പശ്ചിമ ബംഗാളിലേക്ക് തിരികെ എത്തിക്കുന്നതിനായി എട്ട് ട്രെയിനുകൾക്ക് സംസ്ഥാനം അനുമതി നൽകിയതായി റെയിൽവേ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി കർണാടകയിൽ നിന്ന് മൂന്ന് ട്രെയിനുകളും പഞ്ചാബിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി രണ്ട് ട്രെയിനുകളും തെലങ്കാനയിൽ നിന്ന് ഒരു ട്രെയിനും പശ്ചിമ ബംഗാളിലേക്ക് പുറപ്പെടുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളെ തിരികെ അയക്കണമെന്ന അഭ്യർഥന വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്നെങ്കിലും പശ്ചിമ ബംഗാൾ ഇതിന് അനുമതി നൽകിയിരുന്നില്ല. ലോക്ക് ഡൗണില്‍ കുടുങ്ങിയ അഥിതി തൊഴിലാളികളെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. എന്നാൽ 6000 ത്തോളം അഥിതി തൊഴിലാളികൾ ഇതിനോടകം നാട്ടിലെത്തിയെന്നും പത്ത് ട്രെയിനുകൾ ഉടൻ എത്തുമെന്നും മമത ബാനാർജി വ്യക്തമാക്കി.
എട്ട് പ്രത്യേക ട്രെയിനുകൾക്ക് പശ്ചിമ ബംഗാളിന്റെ അനുമതി - റെയിൽവേ
അടുത്ത ദിവസങ്ങളിലായി കർണാടകയിൽ നിന്ന് മൂന്ന് ട്രെയിനുകളും പഞ്ചാബിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി രണ്ട് ട്രെയിനുകളും തെലങ്കാനയിൽ നിന്ന് ഒരു ട്രെയിനും പശ്ചിമ ബംഗാളിലേക്ക് പുറപ്പെടും