ETV Bharat / bharat

രമേഷ് പൊഖ്രിയാലിന് അന്താരാഷ്ട്ര സാഹിത്യ ബഹുമതി

author img

By

Published : Nov 18, 2020, 4:55 PM IST

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ രമേഷ് പൊഖ്രിയാലിന് ഇന്‍റര്‍നാഷണല്‍ വാതായന്‍ സമ്മിറ്റ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

രമേഷ് പൊക്രിയാലിന് സാഹിത്യ ബഹുമതി; പുരസ്‌കാരം നവംബര്‍ 21ന് സമ്മാനിക്കും

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് അന്താരാഷ്‌ട്ര സാഹിത്യ പുരസ്‌കാരം. രാഷ്‌ട്രീയ നേതാവെന്നതിലുപരി ശ്രദ്ധേയനായ എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹത്തിന് ഇന്‍റര്‍നാഷണല്‍ വാതായന്‍ സമ്മിറ്റ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. പുരസ്‌കാരം നവംബര്‍ 21ന് സമ്മാനിക്കും. നിരവധി പുസ്‌തകങ്ങളുടെ രചയിതാവായ രമേഷ് പൊഖ്രിയാലിന് മുന്‍കാലങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സാഹിത്യ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വെച്ചാണ് സാധാരണ അവാര്‍ഡ് ദാനം നടക്കാറുള്ളത്. എന്നാല്‍ വിര്‍ച്വല്‍ ചടങ്ങിലാവും അവാര്‍ഡ് ദാനം നടക്കുക. സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. 2003ല്‍ ഇംഗ്ലീഷ് കവിയായ വില്യം ബ്ലെയ്‌ക്കിന്‍റെ ജന്മവാര്‍ഷിക ദിനത്തിലാണ് വാതായന്‍ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്.

ഇതുവരെ 75ലധികം പുസ്‌തകങ്ങള്‍ ഡോ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് എഴുതിയിട്ടുണ്ട്. ഹിന്ദി ഭാഷയുടെ ആഗോളീകരണത്തിന് ഇത്തരം അവാര്‍ഡുകള്‍ പ്രധാനമാണെന്നും അവാര്‍ഡ് രാജ്യത്തിനും ഹിന്ദി ഭാഷയ്‌ക്കും സമര്‍പ്പിക്കുന്നുവെന്നും രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. പ്രശസ്‌ത കവി മനോജ് മുന്ദാഷിറിനും അന്താരാഷ്‌ട്ര വാതായന്‍ സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. കേസരി നാഥ് ത്രിപാഠി, പ്രസൂണ്‍ ജോഷി, ജാവേദ് അക്തര്‍, നിദ ഫസില്‍, കുന്‍വര്‍ ബച്ചെയ്‌ന്‍, രാജേഷ് റെഡ്ഡി, ലക്ഷ്‌മി ശങ്കര്‍ ബാജ്‌പാല്‍, ഡോ പുഷ്‌പിത ആവാസ്‌തി, നരേഷ് ശന്ദിലിയ എന്നിവരും സംഘടനയുടെ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.