ലക്നൗ: രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജയ്ക്ക് മുമ്പുള്ള ആചാര നടപടികൾ തിങ്കളാഴ്ച ഗൗരി ഗണേഷ് പൂജയോടെ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നടത്തുന്ന ഭൂമി പൂജയോടെ മൂന്ന് ദിവസത്തെ ആചാരങ്ങൾ അവസാനിക്കും. രാത്രി 8.00ന് 11 പുരോഹിതന്മാർ മന്ത്രം ചൊല്ലി 'പൂജ' ആരംഭിച്ചു, മറ്റു പല ക്ഷേത്രങ്ങളിലും 'രാമായണ പാത' നടന്നു.
ഇതിനെക്കാൾ ശുഭകരമായ ഒരു അവസരമുണ്ടാകില്ലെന്നും ഗണപതിയുടെ അനുഗ്രഹത്താൽ ക്ഷേത്രം യാതൊരു തടസവുമില്ലാതെ പൂർത്തീകരിക്കുമെന്നും സന്ത് സമിതിയിലെ മഹാരാജ് കൻഹയ്യ ദാസ് പറഞ്ഞു.