ഹൈദരാബാദ്: സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സ്ഥലത്ത് സിനിമ പോസ്റ്റര്‍ പതിപ്പിച്ചതിന് സംവിധായകന് പിഴ ചുമത്തി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ അനധികൃതമായി പതിപ്പിച്ചതിന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്കാണ് ജി.എച്ച്.എം.സി പിഴ ചുമത്തിയത്.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ നിമയമ പ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ സിനിമകളുടെ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല. 1955ലെ ജിഎച്ച്‌എംസി ആക്ടിലെ സെക്ഷൻ 402, 421, 674 596, 487 പ്രകാരമാണ് പിഴ. സംഭവത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ പ്രതികരിച്ചിട്ടില്ല.