ETV Bharat / bharat

രാജീവ് ഗാന്ധി വധം; പ്രതി നളിനിക്ക് പരോള്‍ - രാജീവ് ഗാന്ധി

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ കർശന സുരക്ഷാ നടപടികളോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്

രാജീവ് ഗാന്ധി വധം : പ്രതി നളിനിക്ക് ജാമ്യം
author img

By

Published : Jul 5, 2019, 8:44 PM IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചു. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് എം നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് പത്ത് ദിവസത്തിനകം നളിനിയെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.

പരോളിന് പുറത്തുപോകുമ്പോൾ അഭിമുഖങ്ങളൊന്നും നൽകരുതെന്നും ഒരു രാഷ്ട്രീയ വ്യക്തിയേയും കാണരുതെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ കർശന സുരക്ഷാ നടപടികളോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കഴിഞ്ഞ 27 വർഷമായി വെല്ലൂരിലെ വനിതകൾക്കായുള്ള പ്രത്യേക ജയിലിൽ കഴിയുന്ന നളിനി തന്‍റെ മകളുടെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾക്കായി ആറുമാസത്തെ അവധി തേടിയിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മെയ് 21 ന് വധിച്ച കേസിൽ നളിനിയും ഭർത്താവ് മുരുകനും ഉൾപ്പെടെ ആറ് പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്.

Intro:Body:

 union budget 2019 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.