ജയ്‌പൂര്‍: രാജസ്ഥാനില്‍ 170 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,344 ആയി. 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണനിരക്ക് 499 ആയി. ജയ്‌പൂരില്‍ നിന്നും അജ്‌മീരില്‍ നിന്നും രണ്ട് പേരാണ് മരിച്ചത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ അല്‍വാറില്‍ നിന്ന് 40 പേരും, ജയ്‌പൂരില്‍ നിന്ന് 33 പേരും, നാഗൗറില്‍ നിന്ന് 31 പേരും, ഭരത്പൂറില്‍ നിന്ന് 17 പേരും, സവായ്‌ദോപുര്‍, രാജ്‌സാമന്ത് എന്നിവിടങ്ങളില്‍ നിന്ന് 7 പേര്‍ വീതവും, ജുന്‍ജുനു, ബാര്‍മര്‍, പ്രതാപ്‌ഗര്‍, കരൗളി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും, കോട്ട, ടോങ്ക് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരും ഉള്‍പ്പെടുന്നു. ഇതുവരെ സംസ്ഥാനത്ത് 17,634 പേര്‍ കൊവിഡ് രോഗവിമുക്തി നേടിയിട്ടുണ്ട്. 5211 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്.
രാജസ്ഥാനില്‍ 170 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,344 ആയി. രണ്ട് പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണനിരക്ക് 499 ആയി ഉയര്‍ന്നു.